കിളികളുടെ ചങ്ങാത്തം.‘
-------------------------------------------
ഔട്ട് ഹൌസ്’ എന്നാല്‍ ഒറ്റ ഹാള്‍ ആണു. പക്ഷെ ചുറ്റും വരാന്തയും പോയകാല തനിമകളെ ഓര്‍മി പ്പിക്കും വിധം തൂണുകളും വിശാലമായ നടുമുറ്റവും ഒക്കെ, മനസ്സിന്റെ ആഗ്രഹം പോലെ തന്നെ വളരെ പെട്ടെന്ന് പണിതു തരപ്പെടുത്തി.
ദീര്‍ഘകാല പ്രവാസജീവിതത്തിന് വിരാമമിട്ടു നാട്ടിലേയ്ക്ക് ചേക്കേറിയതാണ്. വരുമ്പോള്‍ സൌകര്യപൂര്‍വ്വം താമസിക്കുവാന്‍ വേണ്ടി ഒരു വീട് വാങ്ങിയിരുന്നെങ്കിലും എഞ്ചിനീയര്‍മാരും നാട്ടുകാരും ഒക്കെ ചേര്‍ന്ന് ഉപദേശിച്ച് അത് കുളമാക്കി.. വീട് പൊളിച്ചു പുതിയ അടിത്തറ പാകിഇട്ടിരിക്കുന്നു.
. ഇപ്പോള്‍ ഈ ഔട്ട് ഹൌസ് തന്നെ ശരണം.
ഒരു കണക്കിന് അതും നന്നായി. സൌകര്യങ്ങളുടെയും ആര്‍ഭാടങ്ങളുടെയും ധാരാളിത്തത്തില്‍ നിന്ന് പരിമിതികളുടെയും ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും നവശോഭയിലെയ്ക്ക് കുട്ടികളുടെ ജീവിതത്തിന്റെ ഒരു പറിച്ചു നടീല്‍ കൂടിയായിരുന്നു അത്. ഒറ്റ ഹാളില്‍ നെടുകെ പര്‍ദ്ദയിട്ടു തിരിച്ച് രണ്ടു മുറിപോലെയാക്കി ഞങ്ങളുടെ കൊച്ചുകുടുംബം താമസമായി..
പ്രഭാതപത്രവായനക്കായി ഒരു കസേരയുമിട്ട് ഇരുപ്പുറപ്പിച്ച എന്റെ കാതുകളില്‍ കിളികളുടെ ആരവം പതിച്ചത് യാദൃശ്ചികമായിട്ട് തന്നെ. പത്രത്തില്‍ നിന്നും ശ്രദ്ധ അങ്ങോട്ടേയ്ക്ക് തിരിഞ്ഞു. ഉയരം കൂടിയ ഒരു ‘കപ്പളം’ മധുവും മധുരവും നിറച്ച പൂര്‍ണഉകുംഭങ്ങളേന്തിയ അമ്മ മനസ്സ് പോലെ നിറയെ പഴുത്തു പാകമായ ‘കപ്പളങ്ങ’കളുമേന്തി [പപ്പായ, ഓമയ്ക്ക എന്നൊക്കെ പേരുകള്‍] ഉന്മാദചിത്തയെ പോലെ നില്ക്കു ന്നു. നോക്കുമ്പോള്‍ രണ്ടു പച്ചതത്തകള്‍ കപ്പളത്തില്‍ ഇരുന്നു കപ്പളങ്ങ കൊത്തിപ്പറിച്ചു തിന്നുന്നു. ആ കാഴ്ച മനോഹരമായിരുന്നു. രണ്ടു തത്തകള്‍, പക്ഷെ ഒരു തത്ത തിന്നു തീര്‍ന്നതിനു ശേഷം അടുത്ത തത്ത തീറ്റ ആരംഭിക്കുന്നു,
സാധാരണ നാട്ടില്‍ കാണാത്ത തത്തകള്‍ എങ്ങിനെ അതിരാവിലെ ഇവിടെ എത്തീ എന്ന് ചിന്തിക്കുമ്പോഴേക്കും കാണാറായി, രണ്ടു ‘ഓലേഞ്ഞാലികള്‍’ അടുത്ത തെങ്ങിന്റെ ഓലയില്‍ വന്നിരുന്നു മുറുമുറുക്കുന്നു. അടുത്ത മരത്തില്‍ രണ്ടു ‘കൌളം കാളികള്‍’. ഇടയ്ക്കിടയ്ക്ക് അക്ഷമകൊണ്ടാണോ എന്നറിയില്ല, മരത്തില്‍ നിന്ന് താഴെയിറങ്ങി മുറ്റത്തുകൂടി ഉലാത്തുന്നു. വീണ്ടും തിരികെ പറന്നു മരക്കൊമ്പില്‍ കാത്തിരിപ്പ് തുടരുന്നൂ. തത്തകള്‍ വയര്‍ നിറച്ചു പറന്നു പോയപ്പോള്‍ ‘ഓലേഞ്ഞാലികള്‍’ വന്നിരുന്നു പ്രഭാത ഭക്ഷണം ആസ്വദിക്കാന്‍ തുടങ്ങി. പിന്നെ കൌളം കാളികളും
, അണ്ണാറക്കണ്ണനും ഒടുവില്‍ കാക്കയും. മറ്റും. ഞങ്ങളുടെ അഭാവത്തില്‍ അച്ചനും അമ്മയും മാത്രം താമസിച്ചിരുന്നത് കൊണ്ട് കാലങ്ങളായി കിളികളുടെ ഒരു ആവാസകേന്ദ്രമായി ആ തൊടി മാറിയിരുന്നു. അവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണവും സുലഭം.
ഇതൊരു പതിവ് കാഴ്ചയായി, സാധാരണ പകല്ക്കാ ഴ്ചകളില്‍ കാണാത്ത പക്ഷികളുടെ എണ്ണം കൂടി വന്നു. മരത്തിനു ഉയരം കൂടിയതുകൊണ്ട് കപ്പളങ്ങ പറിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും സൌകര്യത്തിനു ആരെയെങ്കിലും കിട്ടിയാല്‍ അത് പറിപ്പിക്കാന്‍ ഉള്ള ശ്രമം ഉണ്ടാകാറുണ്ട്. എന്തായാലും അന്ന് ആദ്യമായി എന്റെ ‘ഡിക്രി’പുറത്തിറങ്ങി. ഇനി ഇതില്‍ നിന്നും ആരും കപ്പളങ്ങ പറിക്കാന്‍ പാടില്ല.. അത് പക്ഷികl
ള്‍ക്കാ യി പരിപാലിക്കുവാന്‍ തുടങ്ങി. പക്ഷികളോടൊപ്പം പ്രഭാതത്തിലെ ഒരു മണിക്കൂറെങ്കിലും ചിലവഴിക്കുവാന്‍ ഞാനും ശ്രമിച്ചു. മെല്ലെ, മെല്ലെ നടുമുറ്റത്തേയ്ക്ക് ഇറങ്ങിച്ചെല്ലാനും പക്ഷികളുമായി സ്നേഹം പങ്കിടുവാനും ശ്രമിച്ചു. ആദ്യമൊക്കെ അവര്‍ നിരാശപ്പെടുത്തിയെങ്കിലും ഒരു പരിധി വരെ വിജയം കണ്ടെത്തുവാന്‍ തുടങ്ങി. വര്‍ത്തമാനം പറയാന്‍ ശ്രമിച്ചു. എന്റെ ഒരു തരം ആത്മവിഭ്രാന്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അക്കൂട്ടത്തില്‍ ‘ഉപ്പന്‍’ എന്ന് വിളിക്കുന്ന ചകോരപ്പക്ഷികള്‍ വരെ നിത്യസന്ദര്ശംകരായി മാറി. അവര്‍ പപ്പായ തിന്നുന്നത് കണ്ടിട്ടില്ലെങ്കിലും എല്ലാവര്ക്കു മൊപ്പം എത്തി തൊടിയിലും മുറ്റത്തും ഒക്കെ ഉലാത്തുമായിരുന്നു.
ആ സഹവാസത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയ ചില കാഴ്ചകള്‍, പക്ഷികള്‍ എപ്പോഴും ഇണകളായി മാത്രമേ വരാറുള്ളൂ. ഒരിക്കലും അവര്‍ തമ്മില്‍ ഭക്ഷണത്തിനു വേണ്ടി ലഹള കൂടുകയോ മത്സരിക്കുകയോ ചെയ്യാറില്ല, പകരം ക്ഷമയോടെ കാത്തിരിക്കുന്നു.
അവര്‍ പാലിക്കുന്ന ‘Q’ സിസ്റ്റം ആരെയും വിസ്മയചകിതരാക്കുമായിരുന്നൂ.
അറിയാതെ കുമാരനാശാന്റെ ഒരു കവിതാ ശകലം
ഓര്‍ത്തു പോയി.
“ചേണിയന്ന ചിറകാര്‍ന്നൊരോമന –
പ്രാണി, നിന്‍ തടവകന്ന ലീലകള്‍
കാണുകില്‍ക്കൊതിവരും – പഠിക്കുവാന്‍
പോണു – കൊച്ചു കിളിയായതില്ല ഞാന്‍! “
ഒരു കാളരാത്രിയില്‍ ആഞ്ഞു വീശിയ 'മര്‍ക്കട'ടമാരുതന്‍ ഞങ്ങളുടെ ആനന്ദം തല്ലിക്കെടുത്തുന്നത് വരെ ഞങ്ങളുടെ പ്രഭാതങ്ങള്‍ ആനന്ദഭരിതമായിരുന്നു. നടുവേയോടിഞ്ഞു മുടിയിഴകള്‍ വാരി ചിതറി സ്തനഭരങ്ങളെല്ലാം ഭൂമിയിലര്പ്പി ച്ച് നടുക്കുന്ന അവളുടെ ഒരു പ്രേതശയനക്കാഴ്ച സമ്മാനിച്ച് പിറ്റേ പ്രഭാതം വരവേറ്റു.
അന്നും പതിവ് പോലെ എന്റെ കൂട്ടുകാരെല്ലാം വന്നിരുന്നൂ. പക്ഷെ ചിതറി തെറിച്ച പഴങ്ങളിലേയ്ക്ക് അവര്‍ ഒരു താത്പര്യവും കാണിച്ചില്ല.. ആ ദുഖകരമായ കാഴ്ചകള്ക്ക് ശേഷം എന്റെ മുഖത്തേയ്ക്കും അവര്‍ നോക്കി. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നൂ. ഓരോ ഇണകളും വന്നു ഓരോ മരച്ചില്ലകളിലായി സ്ഥാനം ഉറപ്പിച്ചു. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പറന്നു പരസ്പരം അനുശോചിക്കുകയായിരുന്നുവോ..? പതിവായി അവസാനക്കാരനായിരുന്ന അണ്ണാറക്കണ്ണനും എത്തി.
നിര്‍ന്നിമേഷനായി നില്‍ക്കുവാനെ കഴിഞ്ഞുള്ളു. എങ്കിലും മറുപടിയെന്നോണം അവിടെ നിന്ന് അവരോടെല്ലാമായി ഞാന്‍ ഒരു ശപഥം ചെയ്തു.. എവിടെ താമസിച്ചാലും നിങ്ങള്ക്ക് വേണ്ടി ‘കപ്പളം’ മാത്രമല്ല വിവിധ ഫലമൂലാധികള്‍ നല്കു്ന്ന മരങ്ങളും ഞാന്‍ നട്ടുപിടിപ്പിക്കും, അവ, നിങ്ങള്ക്ക് വേണ്ടി പരിപാലിക്കും ഇത് സത്യം , സത്യം സത്യം..!!!
nice..
മറുപടിഇല്ലാതാക്കൂ